14 June 2009

ഈ ജമാഅത്തില്‍പങ്കെടുക്കാത്തത്‌ തെറ്റാകുമോ?

ഈ ജമാഅത്തില്‍പങ്കെടുക്കാത്തത്‌ തെറ്റാകുമോ?
മുഖാമുഖം ,മുസ്ലിം
SHABAB Friday, 07 November 2008

•എന്റെ വീടിനടത്തുള്ള പള്ളി നടത്തുന്നത്‌, ഓമാനൂര്‍ പോലുള്ള പള്ളികളില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നവരും ഖബ്‌റാളികളോട്‌ പ്രാര്‍ഥിക്കുന്നവരുമാണ്‌. ഇവരെ പിന്തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ പ്രയാസമുള്ളതുകൊണ്ട്‌ ഞാന്‍ ഈ പള്ളിയില്‍ ജമാഅത്തിന്‌ പങ്കെടുക്കാറില്ല. ഇത്‌ തെറ്റാകുമോ?



മുഹമ്മദ്‌കുട്ടി തിരൂര്‍

അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്ന ഇമാമിനെ തുടര്‍ന്ന്‌ നമസ്‌കരിക്കാതിരിക്കുന്നത്‌ കുറ്റകരമാവുകയില്ല. റസൂലി(സ)ന്റെയും സ്വഹാബികളുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും (സലഫുസ്സാലിഹ്‌) കാലത്ത്‌ അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്ന ഇമാമുകള്‍ ഉണ്ടായിരുന്നില്ല. ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌ യഥാര്‍ഥ ഏകദൈവവിശ്വാസികളും അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിക്കുന്നവരുമായ ഇമാമുകളുടെ നേതൃത്വത്തിലുള്ള ജമാഅത്തിന്റെ ശ്രേഷ്‌ഠതയാണ്‌. എന്നാല്‍ വീട്ടിലോ മറ്റെവിടെയെങ്കിലുമോ അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിക്കുന്നവരുടെ ജമാഅത്ത്‌ നമസ്‌കാരം നടത്താന്‍ സൌകര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യേണ്ടതാണ്‌.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.