19 June 2011

പ്രവാചകരും അവരുടെ പ്രബോധിതരും തമ്മിലെ തര്‍ക്കം,!! ഫറോവയും നമ്രൂദ്ദും ചില ചരിത്ര വസ്തുതകള്‍



“അധികാരികളും  അവര്‍ക്കുള്ള അനുസരണവും നിലനില്‍ക്കുന്ന കാലമത്രയും തുടരുന്ന, കാലഹരണപ്പെടാത്ത ഈ ശിര്‍ക്കിനെപറ്റി (രാഷ്ട്രീയ ശിര്‍ക്ക്)  നബി(സ) താക്കീത് നല്‍കാതിരിക്കുമോ ? മനുഷ്യനെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ചു തന്ന അന്തിമ പ്രവാചകന്‍ അത്യന്തം ഗുരുതരമായ രാഷ്ടീയശിര്‍ക്കിന്റെ കാര്യം വിസ്മരിച്ചുവെന്നാണോ നാം മനസ്സിലാക്കേണ്ടത് ?” എന്ന അന്വേഷണത്തിന് ജമാ‌അത്തിന്റെ മറുപടി ഇപ്രകാരമാണ്.
പൂര്‍വ്വസമുദായങ്ങളിലേക്കെല്ലാം അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും ‘അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; ത്വാഗൂത്തിനെ വെടിയുക’ എന്ന സന്ദേശം അവര്‍ക്കെല്ലാം എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും നിങ്ങള്‍ സമ്മതിക്കുമോ? സമ്മതിക്കുമെങ്കില്‍ അല്ലാഹുവിനു മാത്രമവകാശപ്പെട്ട വിധികര്‍തൃത്വം ഭരണാധികള്‍ക്ക് വകവെച്ചു കൊടുക്കുകയും തദടിസ്ഥാനത്തില്‍ അവരെ അനുസരിക്കുകയും ചെയ്യുന്നത് ശിര്‍ക്കാണെന്ന് അവരെ താക്കീത് ചെയ്തിട്ടുണ്ടെന്നല്ലേ അതിനര്‍ഥം ? അപ്പോള്‍ ജമാ‌അത്ത് പറയുന്ന ശിര്‍ക്കിനെപറ്റി പൂര്‍വ്വ സമുദായങ്ങള്‍ താക്കീത് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖുര്‍‌ആന്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തം.(പേജ് 217 , ഇബാദത്ത് ഒരു സമഗ്രപഠനം)

15 June 2011

ആദമിനുള്ള സുജൂദ് വി.ഖു . 2: 34 വിശദീകരണം SHABAB weekly 10 JUNE 2011

ആദമിനുള്ള സുജൂദ് വി.ഖു . 2: 34 വിശദീകരണം  SHABAB weekly 10 JUNE 2011

ആദമിനുള്ള സുജൂദ്‌ സംബന്ധിച്ച്‌ വ്യത്യസ്‌തമായ ചില വിശദീകരണങ്ങള്‍ വായിക്കാന്‍ കഴിയും.

`അല്ലാഹുവിന്റെ കല്‍പനപ്രകാരമാണെങ്കില്‍ സൃഷ്ടിക്ക്‌ സാഷ്ടാംഗം ചെയ്യുന്നതു പോലും അല്ലാഹുവിനുള്ള ഇബാദത്താവും. മലക്കുകള്‍ ആദമിനു സുജൂദ്‌ ചെയ്യുകയും ഇബ്‌ലീസ്‌ അത്‌ നിരസിക്കുകയും ചെയ്‌ത കഥ വിവരിച്ചേടത്ത്‌, മലക്കുകളെയല്ല, ഇബ്‌-ലീസിനെയാണ്‌ ഖുര്‍-ആന്‍ 'കാഫിറെ'ന്ന്‌ വിളിച്ചിരിക്കുന്നത്‌.  ദൈവകല്‍-പനയുണ്ടെങ്കില്‍ സൃഷ്ടിക്ക്‌ ആരാധനയും ചെയ്യാമെന്നല്ലേ, അല്ല, ചെയ്യണമെന്നല്ലേ പ്രസ്‌തുത സംഭവം തെളിയിക്കുന്നത്‌ ? .....` (ഇസ്ലാമിലെ ഇബാദത്ത്‌ .ടി മുഹമ്മദ്‌ , പേ 34, 1995 ed)
ആദമിന്‌ അര്‍പ്പിച്ച സുജൂദ്‌ ആദരവിന്റെയായിരുന്നുവോ , അല്ല ആരാധനയുടെതായിരുന്നുവോ??   വി.ഖു 2:34  വിശദീകരണം ...






ത്വാഗൂത്ത്‌ ഇപ്പോള്‍ ബാധകമല്ലേ?



17 Dec 2010 SHABAB  മുഖാമുഖം


ത്വാഗൂത്ത്‌ ഇപ്പോള്‍ ബാധകമല്ലേ?
മുമ്പ്‌ ത്വാഗൂത്തായിരുന്ന ഭരണവും സര്‍ക്കാര്‍ ജോലിയുമെല്ലാം ഇപ്പോള്‍ ജമാഅത്തിന്‌ നല്ലതായിരിക്കുകയാണ്‌. മുമ്പ്‌ ഇങ്ങനെ ജോലി ഉപേക്ഷിച്ചവരോട്‌ ഇവരെന്ത്‌ മറുപടി പറയും? സമുദായത്തെ പിന്നോട്ട്‌ നയിച്ചതിന്‌ ഇവരെന്ത്‌ പ്രായശ്ചിത്തം ചെയ്യും?


മുജാഹിദുകളുടെ രാഷ്ട്രീയനിലപാട് പരിഷ്കരിക്കേണ്ടതില്ലേ?

മുജാഹിദുകളുടെ രാഷ്ട്രീയനിലപാട് പരിഷ്കരിക്കേണ്ടതില്ലേ?
2010 Nov 05 SHABAB


മുജാഹിദുകള്‍ തുടര്‍ന്നുവരുന്ന ഒരു രാഷ്‌ട്രീയ കാഴ്‌ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടില്‍. ജമാഅത്തുകാരുടെ അപ്രായഗികമായ നിലപാടും ഈ രംഗത്ത്‌നിലനില്‌ക്കുന്നു. ജമാഅത്തുകാരുടെ തീവ്രമായ നിലപാടുകള്‍ മാറ്റിനിറുത്തിയാല്‍ തന്നെ ഒന്നുകൂടി പരിഷ്‌കരിക്കേണ്ടതില്ലേ മുജാഹിദുകളുടെ രാഷ്‌ട്രീയനിലപാടുകള്‍. പ്രത്യേകിച്ചും തലതിരിഞ്ഞ ഈ കക്ഷിരാഷ്‌ട്രീയ അതിപ്രസരത്തിനിടയില്‍?


വിധിവിശ്വാസം: മനസ്സംഘര്‍ഷങ്ങള്‍ക്ക്‌ മറുമരുന്ന്‌ - പി എം എ ഗഫൂര്‍

വിധിവിശ്വാസം: മനസ്സംഘര്‍ഷങ്ങള്‍ക്ക്‌ മറുമരുന്ന്‌       

Friday, 16 October 2009

പി എം എ ഗഫൂര്‍
ജീവിതാവസ്ഥകളോടുള്ള സമീപനം വ്യക്തിയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്‌. അനുകൂലമോ പ്രതികൂലമോ ആയ ജീവിതാനുഭവങ്ങളോട്‌ ഗുണപരമായി സംവദിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ കരുത്തുറ്റ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.

തിരുകേശം

Q&A Shabab 14 Apr 2011

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.അമീന്‍ ചേന്നര, തിരൂര്‍

ഉറച്ച വേരും ഉണങ്ങാത്ത ചില്ലകളും - പി എം എ ഗഫൂര്‍



SHABAB Friday, 07 May 2010
ഉറച്ച വേരും ഉണങ്ങാത്ത ചില്ലകളും -  പി എം എ ഗഫൂര്‍

എളുപ്പമല്ലായിരുന്നു ഒരു വഴിയും (ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിയുടെ പ്രസ്ഥാന അനുഭവങ്ങള്‍.)

എളുപ്പമല്ലായിരുന്നു ഒരു വഴിയും (ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിയുടെ പ്രസ്ഥാന അനുഭവങ്ങള്‍.)

മുജാഹിദ് സംസ്ഥാന സമ്മേളനം 2008 പനമരം വയനാട്‌  സോവനീര്‍ 

ഇബാദത്ത് സമഗ്രപഠനത്തിന്‍റെ പരിഷ്കരിച്ച പതിപ്പിനെപറ്റി.


ആദര്‍ശ ശുദ്ധിയുടെ സലഫീ മാര്‍ഗ്ഗം - ചെറിയമുണ്ടം അബ്‌ദുള്‍ ഹമീദ് മദനി.

ആദര്‍ശ ശുദ്ധിയുടെ സലഫീ മാര്‍ഗ്ഗം  - ചെറിയമുണ്ടം അബ്‌ദുള്‍ ഹമീദ് മദനി.

മുജാഹിദ് സംസ്ഥാന സമ്മേളനം 2008 പനമരം സുവനീര്‍ പേജ് 32

ഇസ്ലാമിക പ്രസ്ഥാനം അടുത്ത നൂറ്റാണ്ടില്‍ - ചെറിയമുണ്ടം അബ്‌ദുള്‍ ഹമീദ് മദനി.

ഇസ്ലാമിക പ്രസ്ഥാനം അടുത്ത നൂറ്റാണ്ടില്‍ - ചെറിയമുണ്ടം അബ്‌ദുള്‍ ഹമീദ് മദനി.

ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി

ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി
ഒന്നാം പതിപ്പ്

13 June 2011

ഖലീഫ ആശയം എന്ത്?? - 2:30 Explanation 27MAY2011 SHABAB

ഭൂമിയില്‍ ഒരു സ്ഥാനപതി - ഖലീഫ - 2:30 Explanation 27MAY2011 SHABAB


Download pdf file

``മുജാഹിദ്‌ സുഹൃത്തുക്കള്‍ അന്ന്‌ ഉന്നയിച്ചിരുന്ന പ്രധാന വിമര്‍ശനങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നു.!!!!



SHABAB Q&A  13 May 2011


വിമര്‍ശനങ്ങള്‍ ഉപേക്ഷിച്ചുവോ?
``മുജാഹിദ്‌ സുഹൃത്തുക്കള്‍ അന്ന്‌ ഉന്നയിച്ചിരുന്ന പ്രധാന വിമര്‍ശനങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. പലരും തെറ്റ്‌ ഏറ്റുപറഞ്ഞില്ലെങ്കിലും ഫലത്തില്‍ അവ തിരുത്തിയിരിക്കുന്നു. ഇബാദത്തിന്‌ അനുസരണം, അടിമവേല എന്നീ അര്‍ഥങ്ങളേയില്ലെന്ന്‌ പറഞ്ഞിരുന്നവര്‍ക്ക്‌ പിന്നീട്‌ ഭാഷയില്‍ അങ്ങനെ അര്‍ഥമുണ്ടെന്ന്‌ സമ്മതിക്കേണ്ടിവന്നു. ഇസ്‌ലാമിന്റെ സാങ്കേതിക പ്രയോഗങ്ങളില്‍ അങ്ങനെ അര്‍ഥമില്ലെന്നായി പിന്നീട്‌. വൈകാതെ അതും തിരുത്തി ഖുര്‍ആനില്‍ ചിലയിടങ്ങളില്‍ പ്രസ്‌തുത അര്‍ഥങ്ങളില്‍ ഇബാദത്ത്‌ എന്ന പദം പ്രയോഗിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു. ഇന്ന്‌ മുജാഹിദുകളുടെ ജമാഅത്ത്‌ വിമര്‍ശനവേദികളില്‍ ഇബാദത്ത്‌ ചര്‍ച്ചാവിഷയമേ അല്ല. തൗഹീദില്‍ പിഴച്ചുവെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കുന്നില്ല.'' (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, ആരാമം മാസിക -2011 ഏപ്രില്‍.) ഇത്‌ ശരിയാണോ?
ഇ എം അബ്‌ദുല്‍മജീദ്‌ പാലത്ത്‌


രാഷ്‌ട്രീയം അനിവാര്യമോ? 18 mar 2011 SHABAB മുഖാമുഖം



രാഷ്‌ട്രീയം അനിവാര്യമോ? 18 mar 2011  SHABAB മുഖാമുഖം


രാഷ്‌ട്രീയം അനിവാര്യമോ?
``ഇബാദത്ത്‌ (ദൈവാടിമത്തം) ഭൂമിയില്‍ ദൈവിക വ്യവസ്ഥിതി ഉണ്ടെങ്കില്‍ അതില്‍ പൗരത്വം സ്വീകരിച്ച്‌ ആ വ്യവസ്ഥിതിക്ക്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുക. അതില്ലെങ്കില്‍ ദൈവീക മാര്‍ഗദര്‍ശനം രാഷ്‌ട്രീയ വ്യവസ്ഥിതിയായംഗീകരിച്ച്‌ ആ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ നിലകൊള്ളുക. ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെങ്കിലുമൊന്നംഗീകരിക്കാതെ ഏകദൈവവിശ്വാസിയോ യഥാര്‍ഥ മുസ്‌ലിമോ ആകാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. അവര്‍ മാത്രമാണ്‌ ദൈവത്തിന്റെ ദീനില്‍ പ്രവേശിച്ചവരും ജീവിതം ഇബാദത്താക്കിയവരും. തന്നെയുമല്ല ശഹാദത്ത്‌, നമസ്‌കാരം, വ്രതം, സകാത്ത്‌, ഹജ്ജ്‌, കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിശിഷ്‌ട കര്‍മങ്ങള്‍ പോലും ദൈവം സ്വീകരിക്കുമെന്നതിന്‌ വേദത്തിലും തിരുചര്യയിലും യാതൊരു പ്രമാണവുമില്ല. അപ്രകാരം ദൈവത്തിന്റെ ദീനിന്‌ `മത'മെന്നും അവനുള്ള ഇബാദത്തിന്‌ `ആരാധന-പ്രാര്‍ഥന'യെന്നും വിശുദ്ധ പ്രമാണങ്ങളില്‍ നിന്നും അര്‍ഥം ലഭിക്കുകയില്ലെന്നും നാം മനസ്സിലാക്കുക.'' (ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ നിലപാടിനോട്‌ വിയോജിക്കുന്നവരുടെ കൂട്ടായ്‌മയായ ഐഡിയല്‍ റിസര്‍ച്ച്‌ ആന്റ്‌ സ്റ്റഡീസ്‌ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്ന്‌, പേജ്‌ 5)
മേല്‍ പരാമര്‍ശങ്ങളെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു.

അന്‍സാര്‍, ഒതായി