13 June 2012

ഇബാദത്ത് (2)


>>> ഇബാദത്തിന് മുജാഹിദ്‌ നല്‍കുന്ന അര്‍ഥം ഒന്ന് കേള്‍ക്കാന്‍ താല്പര്യമുണ്ട്. <<< ഏന്ന അന്വേഷണത്തില്‍ നടന്ന ചര്‍ച്ചയില്‍ എഴുതിയവ.


മറുപടി.

ആമുഖമെന്ന നിലയില്‍ ചില കാര്യങ്ങള്‍ പിന്നീട്‌ എളുപ്പത്തിന്നായി സൂചിപ്പിക്കട്ടെ.

1–ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവിന്റെ പരമാവധി പാലിക്കപ്പെടണമെന്നതില്‍ എനിക്ക്‌ അശേഷം സംശയമില്ല.

2–ഇബാദത്ത്‌ എന്ന അറബി പദത്തിന്‌ ഭാഷയില്‍ ``അനുസരണം എന്ന്‌ അര്‍ത്ഥം ഉണ്ട്‌.

3–അല്ലാഹുവിനുള്ള ഇബാദത്തിന്റെ പ്രധാന ഭാഗം ദൈവീക കല്‍പ്പനകള്‍ അനുസരിക്കുക എന്നത്‌ തന്നെയാണ്‌. അതായത്‌ അല്ലാഹുവിനുള്ള അനുസരണം അവനുള്ള ഇബാദത്താണ്‌. അതുകൊണ്ട്‌ തന്നെ അല്ലാഹുവിനുള്ള അനുസരണം അവനുള്ള ഇബാദത്താണ്‌ എന്ന ഉദ്ധരണികള്‍ ആവശ്യമില്ല, കാരണം അതില്‍ അഭിപ്രായ വ്യത്യാസമില്ല തന്നെ.

4–അല്ലാഹുവാണ്‌ പരമാധികാരിയെന്ന്‌ വിശ്വസിക്കുന്ന ദൈവ വിശ്വാസികളായിരുന്നു പ്രധാനമായും അല്ലാഹുവിന്‌ മാത്രം ഇബാദത്ത്‌ ചെയ്യാതെ അതില്‍ ദൈവേതരരെ പങ്കാളികളാക്കിയത്‌. നമ്മുടെ ചര്‍ച്ച ``ദൈവവിശ്വാസികളിലെ ഇബാദത്തിലെ വൈകല്യങ്ങളെക്കുറിച്ചാവണം. ഞാന്‍ അനുസരിക്കേണ്ടത്‌ ദൈവത്തെയല്ല എന്നു വിശ്വസിക്കുന്നവനെ ``കാഫിര്‍ എന്ന്‌ വിളിക്കപ്പെടുന്നതിനാല്‍ ``കാഫിറിന്റെ ഇബാദത്ത്‌ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല.

5–നമ്മുടെ ചര്‍ച്ച ``അല്ലാഹുവല്ലാത്തവര്‍ക്ക്‌ അര്‍പ്പിച്ചാല്‍ ശിര്‍ക്കായിത്തീരുന്ന ഇബാദത്ത്‌ എന്ത്‌ എന്നതായിരിക്കണം. അതിന്റെ മലയാള തര്‍ജ്ജമ എന്താണ്‌ എന്നതും വലിയ വിഷയമാക്കേണ്ടതില്ല.

6–ചരിത്രപരമായി നോക്കിയാല്‍ അന്‍പതുകളില്‍ നിലനിന്നിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമയിലെ അംഗങ്ങളായിരുന്നവരാണ്‌, ജംഇയ്യത്തുല്‍ ഉലമ ആരാധനയിലെ തൌഹീദ്‌ മാത്രമേ അംഗീകരിക്കുന്നുള്ളൂ ``അനുസരണത്തിലെ തൌഹീദ്‌ അംഗീകരിക്കുന്നില്ല എന്ന്‌ ആക്ഷേപിച്ചുകൊണ്ട്‌ പുതിയ സംഘടനയായി (ജ.ഇ) മാറിയത്‌. അതിനാല്‍ നമ്മുടെ ചര്‍ച്ചയില്‍ വ്യക്തമാക്കേണ്ടത്‌ ജംഇയ്യത്തുല്‍ ഉലമക്കാര്‍ അംഗീകരിക്കാതെ ഒഴിവാക്കിയ ``അനുസരണ തൌഹീദ്‌ എന്ത്‌ എന്നാണ്‌. അല്ലാതെ ``ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെയല്ല എന്നു കരുതുന്നവരുടെ കാര്യമല്ല, മറിച്ച്‌ ``ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെ തന്നെയാണ്‌ എന്നു വിശ്വസിക്കുന്ന മുജാഹിദുകളില്‍ നിലനില്‍ക്കുന്ന അനുസരണശിര്‍ക്കിനെ പറ്റിയാണ്‌, അങ്ങിനെയൊന്നുണ്ടെങ്കില്‍.

7-പണ്ഡിതവചനങ്ങൾ ഉദ്ധരിക്കുമ്പോൾ, അത് ഉദ്ധരിക്കുന്ന ആൾക്കെങ്കിലും ആ ഉദ്ദരണിയോട്, സ്വന്തം വക ഏച്ച്കെട്ടലുകളില്ലാതെ, യോജിപ്പുണ്ടായിരിക്കണം.

ഈ മുഖവുര ചർച്ചയുടെ ദിശ കൃത്യമാക്കുമെന്ന് ഞാൻ കരുതുന്നു.
 ---------------------------------------

ഇബാദത്തിന്‌ അനുസരണം , അടിമവേലഎന്നീ അര്‍ത്ഥങ്ങള്‍ അംഗീകരിക്കുക വഴി , ഒരു മുസ്ലിം ഇന്ത്യാ ഗവണ്‍മെന്റിന്‌ അനുസരണം , അടിമവേല എന്നീ ഇബാദത്ത്അര്‍പ്പിക്കപ്പെടാതിരിക്കാന്‍ ചെയ്യേണ്ടതെന്ത് ?? ഗവണ്‍മെന്റിനുള്ള എന്തൊക്കെ കാര്യങ്ങളാണ്‌ ഇബാദത്തായി മാറുന്നത്. ആ പ്രവര്‍ത്തി ചെയ്യുന്ന മുസ്ലിംകളെ ഉദാഹരിക്കാമോ??


ഇന്ത്യാ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ മൊത്തമായി ലിസ്റ്റ് ചെയ്ത് വിശദീകരിക്കുക എന്ന സാഹസത്തിന്‌ നാം മുതിരേണ്ട. ഉദാഹരണത്തിനായി ഒരു നിയമത്തിന്‍റെ അനുസരണവും, ഒരു നിയമത്തിന്‍റെ നിഷേധവുംവിശദീകരിച്ചാല്‍ മതി.
ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കുന്നതും , എന്നാല്‍ അനുസരണം അടിമത്വംഎന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ നിഷേധിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു കല്‍പനവിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക. അതുപോലെ, ഇബാദത്തിന്‌ ആരാധനയെന്ന് അര്‍ത്ഥം നല്‍കുന്നവര്‍ അനുസരിക്കാത്തതും , എന്നാല്‍ അനുസരണം അടിമത്വംഎന്നീ അര്‍ത്ഥത്തിന്‍റെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അതിന്‍റെ ആളൂകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു കല്‍പനവിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക.
 ---------------------------------------

1 - ``എന്നാല്‍ എന്താണ്‌ ഇബാദത്ത്‌? സ്വാഭാവികമായുണ്ടാവുന്ന ചോദ്യം.
മറുപടി ലളിതമാണ്‌. നബി(സ)നല്‍കിയ വിശദീകരണം തന്നെ നമുക്ക്‌ മതി.`പ്രാര്‍ത്ഥന അതാണ്‌ ഇബാദത്ത്‌,`പ്രാര്‍ത്ഥന അതാണ്‌ ഇബാദത്തിന്റെ മജ്ജ.അതായത്‌ പ്രാര്‍ത്ഥനയുള്ള എന്തുണ്ടോ, അത്‌ ഇബാദത്താണ്‌. പ്രാര്‍ത്ഥനയില്ലാത്തതെന്തും ഇബാദത്ത്‌ ആവുകയില്ല. അവിടെ അനുസരണമാണോ അല്ലേ എന്നതിനു പ്രസക്തിയില്ല. ശാരീരികമായ വല്ല പ്രവര്‍ത്തനമുണ്ടോ ഇല്ലേ എന്നതിനു സ്ഥാനമില്ല. പ്രാര്‍ത്ഥനയുണ്ടോ എന്നതാണ്‌ പരിഗണനീയം. പ്രാര്‍ത്ഥനാ മാനസിക പ്രവര്‍ത്തനമാണ്‌. പ്രാര്‍ത്ഥന എന്താണ്‌?

...ഒരു തോട്ടമുടമ അയാളുടെ തോട്ടത്തില്‍ കന്നുകാലികള്‍ കയറിയപ്പോള്‍ ആട്ടിയോടിച്ചു. എന്നാല്‍ ഒരു നേര്‍ച്ച കൂറ്റന്‍ കടന്നു വിള തിന്നപ്പോള്‍ അയാള്‍ സംശയിച്ചു നിന്നു. അതിനെ ആട്ടിയോടിച്ചാല്‍ നേര്‍ച്ചക്കാരുടെ ഗുരുത്തക്കേട്‌ തനിക്ക്‌ പറ്റില്ലേ എന്നു പേടി. ഒന്നും ചെയ്യാതെ അയാള്‍ കൈകെട്ടിയിരുന്നു. ഈ ഇരുത്തം ഇബാദത്താണ്‌. എന്തെന്നാല്‍ നേര്‍ച്ചകാരോടുള്ള അവരുടേ അജ്ഞാതമായ കഴിവിനെപട്ടിയുള്ള ബഹുമാനമാണ്‌ അയാളെ അവിടെ പിടിച്ചിരുത്തിയത്‌. തനിക്ക്‌ ഗുരുത്വക്കേടുണ്ടാക്കരുതേയെന്ന്‌ നേര്‍ച്ചക്കാരോട്‌ അയാളുടെ മനസ്സ്‌ പ്രാര്‍ത്ഥിക്കുകയായിരുന്നു..(ഇബാദത്തും ഇത്വാഅത്തും പേ 86–89)



“പ്രാർത്ഥന എന്താണ്? അൽ‌പം വിശദീകരിക്കാം. ഒരു കർഷകൻ ഉഴുതു, വിതച്ചു, നനച്ചു, വളം ചേർത്തു, വേലികെട്ടി - അങ്ങനെ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. അതു കൊണ്ടു മാത്രം വിളയുണ്ടാവുമെന്ന് മൻസ്സിന് സമാധാനമില്ല. കൃഷി വളർത്തുന്നതും വിളയുണ്ടാക്കുന്നതും താനല്ല. അത് ഒരു പരാശക്തിയാണ്. ആ പരാശക്തിയുടെ നേരെ അയാളുടെ അന്തരംഗം അർത്ഥന കൊണ്ടു തുടിക്കുന്നു. ഇതാണ് പ്രാർത്ഥന. ഇതാണ് ഇബാദത്ത്.

ആഹാരവും കഴിച്ചു ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ ഒരു കണ്ണില്ലാത്ത ഭിക്ഷക്കാരൻ മുന്നിൽ. അയാളുടെ പരവശതയെപ്പറ്റി, ഗതികേടിനെപ്പറ്റി ഓർത്തപ്പോൾ മനസ്സിന്റെ അടിത്തട്ടിൽ ഒരു നൊമ്പരം. താൻ എത്ര അനുഗ്രഹീതനെന്ന ബോധം. തന്നെ കണ്ണുകൾ നൽ‌കി അനുഗ്രഹിച്ചവനോടുള്ള കൃതജ്ഞത മനസ്സിൽ പൊന്തി വന്നു. ആ മാനസിക ചലനത്തിനനുസൃതമായി ഏതാനും നാണയത്തുട്ടുകൾ അയാളുടെ കൈയിൽ വെച്ചു കൊടുത്തു. അവിടെ, ആ പരാശക്തിയുടെ നേരെയുണ്ടായ മാനസിക ചലനമില്ലേ, അതാണ് പ്രാർത്ഥന. അതാണ് ഇബാദത്ത്. അല്പം കഴിഞ്ഞു ഏതാനും പൌരമുഖ്യർ ഒരു ക്ലബ്ബിന്റെ സംഭാവന ടിക്കറ്റുകളുമായി സമീപിച്ചു. അവരുടെ തൃപ്തിക്കു വേണ്ടി മാത്രം കൊടുത്തു; ഒരു വലിയ തുക - ഇവിടെ പ്രാർത്ഥനയില്ല. പരാശക്തിയോടുള്ള കൃതജ്ഞതയില്ല. അതു കൊണ്ട് അത് ഇബാദത്തുമല്ല. അയാൾ ക്ലബ്ബിന് പണം നൽകിയത് ഒരു പക്ഷേ തെറ്റായിരിക്കാം. പക്ഷേ, പൌരമുഖ്യർക്കുള്ള ഇബാദത്തല്ല.

ഒരു തോട്ടമുടമ അയാളുടെ തോട്ടത്തില്‍ കന്നുകാലികള്‍ കയറിയപ്പോള്‍ ആട്ടിയോടിച്ചു. എന്നാല്‍ ഒരു നേര്‍ച്ച കൂറ്റന്‍ കടന്നു വിള തിന്നപ്പോള്‍ അയാള്‍ സംശയിച്ചു നിന്നു. അതിനെ ആട്ടിയോടിച്ചാല്‍ നേര്‍ച്ചക്കാരുടെ ഗുരുത്തക്കേട്‌ തനിക്ക്‌ പറ്റില്ലേ എന്നു പേടി. ഒന്നും ചെയ്യാതെ അയാള്‍ കൈകെട്ടിയിരുന്നു. ഈ ഇരുത്തം ഇബാദത്താണ്‌. എന്തെന്നാല്‍ നേര്‍ച്ചകാരോടുള്ള അവരുടേ അജ്ഞാതമായ കഴിവിനെപട്ടിയുള്ള ബഹുമാനമാണ്‌ അയാളെ അവിടെ പിടിച്ചിരുത്തിയത്‌. തനിക്ക്‌ ഗുരുത്വക്കേടുണ്ടാക്കരുതേയെന്ന്‌ നേര്‍ച്ചക്കാരോട്‌ അയാളുടെ മനസ്സ്‌ പ്രാര്‍ത്ഥിക്കുകയായിരുന്നു.

ഇപ്പോൾ വിഷയം വ്യക്തമായിരിക്കുമെന്ന് വിശ്വസിക്കുന്നു. അല്ലാഹുവിനോട് ഈ വിധമുണ്ടാകുന്ന മനസ്സിന്റെ പ്രാർത്ഥനയിൽ ശരീരവും സമ്പത്തും മറ്റും പങ്കെടുത്തുകൊണ്ടുള്ള ആരാധനയുടെ പ്രകടരൂപം അല്ലാഹു നിശ്‌ചയിച്ചു തന്നിട്ടുണ്ട്. അവയാണ് നമസ്കാരവും നോമ്പും സക്കാത്തും ഹജ്ജും മറ്റും . അല്ലാഹു നിശ്ചയിച്ചു തന്ന രൂപത്തിൽ മാത്രമേ അവ നിർവഹിക്കുവാൻ പാടുള്ളൂ. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീൻ“
(ഇബാദത്തും ഇത്വാ‌അത്തും, പേജ് 87, 2ED)

---------------------------
 പ്രാർത്ഥന “അല്ലാത്ത “ ഇബാദത്ത് ഉണ്ടോ എന്നതല്ല, മറിച്ച് പ്രാർത്ഥന “ഇല്ലാത്ത” ഇബാദത്തുകൾ ഉണ്ടോ എന്നതാണ് വിഷയ്ം .

പ്രാർത്ഥനയോ, അഭൌതിക വിശ്വാസമോ “ഇല്ലാത്ത” ഇബാദത്തുകൾ വിശദീകരിക്കുക. മനസ്സിലാക്കൻ ശ്രമിക്കാം.



ശിർക്ക് പലവിധത്തിൽ സംഭവിക്കും. അല്ലാഹുവെപ്പോലെ മറ്റുള്ളവരെ സ്നേഹിച്ചാലും അതിൽ ശിർക്ക് വരും. (2 :165). നമ്മുടെ വിഷയം “ഇബാദത്തും , അതിൽ സംഭവിക്കുന്ന ശിർക്കുമാണ്”, അല്ലാതെ സകല ശിർക്കുമല്ല. മറ്റൊന്ന് യുക്തിവാദിയുടെയും, നിരീശ്വരവാദിയുടെയും ഇബാദത്തല്ല, വിശ്വാസികളിൽ തന്നെ സംഭവിക്കുന്ന അനുസരണശിർക്കാണ് പ്രധാന വിഷയം.


സൂറ അന്‍ആം 121 വചനത്തെപറ്റി
“ഇങ്ങനെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരില്‍ അവര്‍ തര്‍ക്കമുന്നയിച്ചത്‌ എന്തിന്റെ പേരിലായിരുന്നു? അവിടത്തെ ഭരണനിയമത്തിന്‌ വിരുദ്ധമാണ്‌ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എന്ന്‌തിന്റെ പേരിലായിരുന്നോ? പോഷകാഹാരം സംബന്ധിച്ച അവിടുത്തുകാരുടെ ധാരണക്ക്‌ വിരുദ്ധമാണ്‌ ഖുര്‍ആനിലെ നിയമം എന്നതുകൊണ്ടായിരുന്നോ? ഏതെങ്കിലും നാടുവാഴിയുടെ അഭിരുചിക്ക്‌ വിരുദ്ധമാണ്‌ മാംസാഹാരത്തെ സംബന്ധിച്ച ദൈവികനിയമം എന്ന കാരണത്താലായിരുന്നോ? ഇങ്ങനെ വല്ല ഭൌതിക വിഷയവുമായിരുന്നു അവരുടെ തര്‍ക്കത്തിന്‌ നിദാനമെന്ന്‌ പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും ചൂണ്ടിക്കാണിച്ചിട്ടില്ല.

ഹലാല്‍ ഹറാമുകളെ സംബന്ധിച്ച്‌ അഥവാ മതപരമായ അനുവദനീയതയും നിഷിദ്ധതയും സംബന്ധിച്ച്‌ അറേബ്യയിലെ പുരോഹിതന്മാര്‍ വിശ്വസിച്ചിരിക്കുന്നതിന്‌ വിരുദ്ധമാണ്‌ ഖുര്‍ആനിലെ വിധിവിലക്കുകള്‍ എന്ന കാരണത്താലാണ്‌ അവിടത്തെ ബഹുദൈവവിശ്വാസികള്‍ തര്‍ക്കമുന്നയിച്ചിരുന്നത്‌. സൂറത്തുല്‍ അന്‍ആമിലെ 136 മുതല്‍ 148 വരെയുള്ള വചനങ്ങളില്‍ നിന്നും ഈ കാര്യം കൂടുതല്‍ വ്യക്തമാവും. രാഷ്ട്രീയത്തിന്റെയോ ഭൌതികശാസ്‌ത്രത്തിന്റെയോ പേരിലാണ്‌ അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ മാംസാഹാരത്തിന്റെ കാര്യത്തില്‍ തര്‍ക്കമുന്നയിച്ചതെന്ന്‌ പറയാന്‍ ഖുര്‍ആനില്‍ യാതൊരു തെളിവുമില്ല.

മതത്തിന്റെ പേരില്‍ ഒരു കാര്യം ഹറാമാണെന്ന്‌ പുരോഹിതന്മാരോ അവരുടെ അനുയായികളോ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ആ കാര്യം ചെയ്യുന്നത്‌ നിമിത്തം അഭൌതികമായ ശിക്ഷയുണ്ടാകുമെന്ന്‌ അവര്‍ വാദിക്കുന്നുവെന്ന്‌ തന്നെയാണ്‌. രാജാക്കന്മാരോ മന്ത്രിമാരോ ഭരണനിയമങ്ങളിലൂടെ നിരോധിക്കുന്ന ഭക്ഷ്യവസ്‌തുക്കളെ സംബന്ധിച്ചോ പോഷക ഗുണങ്ങളില്ലാത്തതെന്ന്‌ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്ന ആഹാരങ്ങളെ സംബന്ധിച്ചോ ഹറം എന്ന്‌ മതവിശ്വാസികള്‍ പറയാറില്ല.

സൂറത്തില്‍ അന്‍ആം 121 –ാം വചനത്തില്‍ പ്രതിപാദിക്കുന്ന വിഷയം അഭൌതികമായ രക്ഷാശിക്ഷകള്‍ക്ക്‌ നിദാനമാകുന്ന ദൈവികമായ വിധിവിലക്കുകളെ നിരാകരിക്കുകയും അതിനെതിരില്‍ പുരോഹിതമതത്തിന്റെ ഹലാല്‍– ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്‌താല്‍ ശിര്‍ക്കാകും എന്നാണ്‌. ഇതിന്‌ അഭൌതികതയിലുള്ള വിശ്വാസവുമായി ബന്ധമില്ലെന്ന്‌ ജമാഅത്തുകാര്‍ വാദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ `മുസ്‌ലിമി ന്‌ മനസിലാകുന്നില്ല.“

ഇതിൽ അഭൌതികത ഇല്ലേ ???




>> പേര്‍ഷ്യക്കാരേയും മുശ്രിക്കുകളെയും ഇലാഹാക്കികൊണ്ടും അവര്‍ക്ക് ഇബാദത്ത് എടുക്കുക എന്നാ ഉദ്ദേശത്തോട്കൂടിയും അനുസരിച്ച് ശവം തിന്നാലാണ് ശിര്‍ക്കാവുക എന്ന് തനി മരത്തലയന്‍മാര്‍‍ മാത്രമേ വാദിക്കുകയുള്ളൂ.<<<

അവരെ ഇലാഹാക്കി മുസ്ലിംകൾ അവർക്ക് പ്രാർത്ഥന നടത്തി എന്നല്ല “ശബാബ്” എഴുതിയതും. മറിച്ച്, ഒരു കാര്യം “ഹറാം - ഹലാൽ” എന്ന് പറയുമ്പോൾ അതിനർത്ഥം, അപ്രകാരം “ദൈവം കല്പിച്ചതാണ്” എന്നത്രെ. അലാഹുവിന്റെ ഹിതം പറയുന്നവരെ അനുസരിക്കൽ അഭൌതികതയുമായി ബന്ധപ്പെട്ടതുമാണ്. കാരണം , ആ കൽ‌പന പാലിക്കുന്നതിലൂടെ ആളുകൾ ദൈവ പ്രീതി തേടുകയോ, ദൈവ കോപം ഭയപ്പെടുകയോ ആണ് ചെയ്യുന്നത്.

“അല്ലാഹുവിന്റെ നാമം” ഉച്ചരിക്കാത്ത മാംസം കഴിച്ചാൽ അത് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു തർക്കമെങ്കിൽ അതിൽ “അഭൌതികത” വരുമായിരുന്നില്ല. എന്നാൽ ഇവിടെ “അല്ലാഹുവിന്റെ നാമം” ഉച്ചരിക്കാത്ത മാംസം കഴിക്കുന്നത് “ദൈവകോപത്തിന് കാരണമാകുമെന്ന് പ്രവാചകനും, അല്ല അത് ദൈവകോപത്തിന് കാരണമാകില്ല എന്ന് എതിരാളികളും” വാദിച്ചു. തർക്കിച്ചവരെ അനുസരിക്കാൻ ശ്രമിച്ച മുസ്ലിംകളുടെ ആവശ്യം ദൈവം വിലക്കിയത് ചെയ്യാതിരിക്കുക എന്ന് തന്നെയായിരുന്നു. അല്ലാതെ അല്ലാഹു എന്തും പറയ്ട്ടെ ഞങ്ങൾക്ക് “പിശാചുക്കൾ മതി” എന്ന മനോഭാവമായിരുന്നില്ല സഹാബികൾക്ക്.
എന്താണ് ദൈവം വിലക്കിയത് എന്നതിലായിരുന്നു പ്രവാചകനോട് ബഹുദൈവവിശ്വാസികൾ ആ സന്ദർഭത്തിൽ തർക്കിച്ചത്. ദൈവഹിതവുമായി ബന്ധപ്പെട്ട ഈ തർക്കത്തിൽ അഭൌതികത അല്ലാതെ മറ്റെന്താണ്??

---------------------------------------
ഒരു കാര്യം “ഹറാം - ഹലാൽ” എന്ന് പറയുമ്പോൾ അതിനർത്ഥം, അപ്രകാരം “ദൈവം കല്പിച്ചതാണ്” എന്നത്രെ. അലാഹുവിന്റെ ഹിതം പറയുന്നവരെ അനുസരിക്കൽ അഭൌതികതയുമായി ബന്ധപ്പെട്ടതുമാണ്. കാരണം , ആ കൽ‌പന പാലിക്കുന്നതിലൂടെ ആളുകൾ ദൈവ പ്രീതി തേടുകയോ, ദൈവ കോപം ഭയപ്പെടുകയോ ആണ് ചെയ്യുന്നത്.

അവർ തർക്കിച്ചവരെ വിളിച്ചു തേടി എന്നല്ല എഴുതിയത്.
അതു തന്നെയാണ് ആദ്യം ഉദ്ദരിച്ച ഭാഗത്തുള്ളത്
>>>സൂറത്തില്‍ അന്‍ആം 121 –ാം വചനത്തില്‍ പ്രതിപാദിക്കുന്ന വിഷയം അഭൌതികമായ രക്ഷാശിക്ഷകള്‍ക്ക്‌ നിദാനമാകുന്ന ദൈവികമായ വിധിവിലക്കുകളെ നിരാകരിക്കുകയും അതിനെതിരില്‍ പുരോഹിതമതത്തിന്റെ ഹലാല്‍– ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്‌താല്‍ ശിര്‍ക്കാകും എന്നാണ്‌<<

ആരെയെങ്കിലും വിളിച്ചു തേടി എന്നതല്ല.


-----------------------------
അല്ലാഹു ഹറാമാക്കിയ കാര്യം ഒരു പണ്ഡിതൻ ഹലാൽ ആണെന്ന് പറഞ്ഞാൽ, അത് ശരിയെന്ന് വിശ്വസിക്കുന്നവർ കരുതുന്നത് മുൻപ് ഹറാമെന്ന് പറഞ്ഞിരുന്ന കാര്യം ഇനി ചെയ്താൽ അതു മുഖാന്തിരം ദൈവകോപം ഉണ്ടാവില്ല എന്നാണ്. അയാൾ പറഞ്ഞത് ദൈവവചനമാണ്, ദൈവത്തിന്റെ ഇഷ്ടമാണ് എന്ന് അതിന്റെ വിശ്വാസികൾ കരുതുന്നു. അങ്ങിനെ ദൈവഹിതം പറയുന്ന പ്രവൃത്തിയാണ് ഹലാൽ ഹറാം (പാപവും-പുണ്യവും) നിശ്ചയിക്കൽ.

എന്നാൽ ഇവിടെ “അല്ലാഹുവിന്റെ നാമം” ഉച്ചരിക്കാത്ത മാംസം കഴിക്കുന്നത് “ദൈവകോപത്തിന് കാരണമാകുമെന്ന് (ഹറാം) പ്രവാചകനും, അല്ല അത് ദൈവകോപത്തിന് കാരണമാകില്ല എന്ന് എതിരാളികളും” വാദിച്ചു. ആ മാംസം ഹലാൽ എന്ന് എതിരാളികൾ പറഞ്ഞത് “ദൈവം അത് വിലക്കിയതല്ല” എന്ന് ദൈവത്തിന്റെ പേരിലായിരുന്നു. ഹലാൽ-ഹറാം പ്രശ്‌നം അല്ലാഹുവിന്റെ അഭൌതികമായ രക്ഷയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ്. അങ്ങിനെ ദൈവത്തിന്റെ പേരിൽ കല്പിക്കാനും വിലക്കാനും (പാപവും പുണ്യവും നിശ്ചയിക്കാൻ) അധികാരമുള്ളവരെന്ന് ചിലരെപറ്റി കരുതൽ ശിർക്കാണ്. ചിലർ ദൈവത്തിന്റെ പേരിൽ കൽ‌പ്പിക്കുന്നതിനെ ജനങ്ങൾ സ്വീകരിക്കുന്നത് അവരുടെ കല്പനകൾ “ദൈവഹിതം” തന്നെ എന്ന് വിശ്വസിച്ചിട്ടാണ്. അവരിലൂടെ ദൈവഹിതം അറിയുന്നു എന്ന വിശാസം ആണ് അത്തരക്കാരെ അനുസരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

മറ്റൊരു പ്രധാന വിഷയം, അവർക്കിടയിലെ തർക്കം അല്ലാഹു യഥാർത്ഥത്തിൽ വിലക്കിയത് എന്ത് എന്നതായിരുന്നു. നേരെ മറിച്ച്, അല്ലാഹു എന്തും പറയട്ടെ ഞങ്ങൾക്ക് പിശാചിന്റെ ടീം മതി എന്ന ധാരണ ആർക്കും ഉണ്ടായിരുന്നില്ല.

ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിന്റെ കല്പന അല്ല, പിശാചിന്റെതാണ്, അല്ലാഹു എന്ത് കല്പിക്കുന്നു എന്ന് ഞാൻ ചിന്തിക്കുന്നേയില്ല എന്ന വിശ്വാസത്തോടെ അനുസരിച്ചാലേ ശിർക്കാകൂ എന്നാണ് ജാമാ‌അത്ത് ഭാഷ്യം. അത്തരം ഒരു വിശ്വാസം അവിടെ ആർക്കും ഉണ്ടായിരുന്നില്ല. അവർ തർക്കിച്ചത് അല്ലാഹു എന്താണ് “ആ മാസഭോജനത്തെ” സംബന്ധിച്ച് വിധിച്ചത് എന്നായിരുന്നു. മുഹമ്മദ് നബി ഹറാമെന്ന് പറഞ്ഞു, എതിരാളികൾ പറഞ്ഞു മുഹമ്മദ് പറഞ്ഞതല്ല ശരി ഞങ്ങൾ പറയുന്നതാണ്. ആ മാംസം ദൈവം വിലക്കിയതല്ല എന്ന്.

1 - അതിലെ വിഷയം “ഹലാൽ-ഹറാം” നിശ്ചയിക്കലാണ്.
2- “ഹലാൽ-ഹറാം” നിശ്ചയിക്കലിന്റെ അടിസ്ഥാനം അഭൌതികത തന്നെയാണ്. പരലോകശിക്ഷയും, ദൈവകോപവുമാണ് അതിലെ വിഷയം. സർക്കാരിന്റെ ഫൈൻ പേടി അല്ല ഹലാൽ ഹറാമിന്റെ അടിസ്ഥാനം.



----------------------------------

>>>മുശ്രിക്കുകള്‍ ശവം തിന്നല്‍ ഹലാല്‍ ആണ് എന്ന് വാദിച്ചപ്പോള്‍ അത് “ദൈവം കല്പിച്ചതാണ്” എന്ന് സഹാബത്തില്‍ ഒരു വിഭാഗം വിശ്വസിച്ചു എന്നല്ലേ ഇതിനര്‍ത്ഥം. അത് തെളിയിക്കാമോ?<<<

"തഫ്‌സീറുത്ത്വബ്‌രി.
......ശവവും അല്ലാഹു നിരോധിച്ച മറ്റു വസ്തുക്കളും ഭക്ഷിക്കുന്നതിൽ നിങ്ങൾ അവരെ അനുസരിക്കുകയാണെങ്കിൽ നിങ്ങളും മുശ്‌രിക്കുകൾ തന്നെ. അതായത് അക്കൂട്ടർ ഹലാലെന്നു കരുതി ശവം തിന്നുന്നു. അങ്ങനെ കരുതി നിങ്ങൾ തിന്നാൽ അവരെപ്പോലെ നിങ്ങളും മുശ്-രിക്കായി”...........
ഇബ്‌നു ജരീർ ത്വബ്‌രിയുടെ വ്യാഖ്യാനം നേരത്തെ നാം കണ്ടല്ലോ. استحلال (അനുവദനീയമെന്ന വിശ്വാസത്തോടെ) എന്നതാണിതിലെ മർമ്മം....."
(ഇബാദത്ത് ഒരു സമഗ്ര പഠനം, പേജ് 274,277)

ഹലാൽ എന്നാൽ ദൈവം അനുവദിച്ചത് എന്നാണല്ലോ അർഥം.

“ഹലാലെന്നു കരുതി.“ എന്നു പറഞ്ഞാൽ “ദൈവം കല്പിച്ചതാണ്” എന്ന് കരുതി അല്ലെങ്കിൽ വിശ്വസിച്ചു എന്നുമല്ലേ അർഥം.

നിങ്ങൾ തിന്നാൽ എന്നതിലെ “നിങ്ങൾ” സഹാബികളുമാണ്.

   


 -----------------------------
യുക്‌തിവാദിയും നിരീശ്വര വാദിയും അല്ലാഹുവിനെ നിഷേധിക്കുന്നതോടെ “ദൈവ നിഷേധി അഥവാ കാഫിർ” ആയിത്തീർന്നു എന്നാണ് എന്റെ അറിവ്. ദൈവ നിഷേധി ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തും.

ഇബ്‌ലീസിനെ ഖുർ‌ആൻ വിശേഷിപ്പിച്ചത് തന്നെ “കാഫിർ” (2:34) എന്നാണ്. ഇബ്‌ലീസ് സ്വന്തം ദേഹേച്ചയെ അനുസരിച്ച് ദൈവകൽ‌പന ലംഘിച്ചിട്ടും ഇബ്‌ലീസ് “ഹവ”ക്ക് ഇബാദത്ത് ചെയ്ത മുശ്‌രിക്ക് എന്ന് പറഞ്ഞില്ല എന്നാണ് എന്റ അറിവ്.

അതു കൊണ്ട് തന്നെ സകല കാഫിറിനെയും വ്യാഖ്യാനിച്ച് “ആബിദുൽ ഹവ” ആക്കണം എന്ന് നിർബന്ധവുമില്ല.
 
 
 

---------------------------------------
 
 നബി (സ) സ്വയം ഹറാമാക്കല്‍ നടത്തിയോ ???


സൂറ തഹ്‌രീം 66 : 1 ന്റെ വ്യാഖ്യാനം മൌലാനാ മൌദൂദി

“1. ഇതൊരന്വേഷണമല്ല; പ്രത്യുത, നീരസ പ്രകടനമാണ്. അതായത്, പ്രവാചകന്‍ (സ) അപ്രകാരം ചെയ്തതെന്തിനാണെന്ന് ചോദിച്ചറിയുകയല്ല ഇതിന്റെ താത്പര്യം. മറിച്ച്, അല്ലാഹു അനുവദിച്ച ഒരു കാര്യത്തെ നബി (സ) സ്വയം തന്റെ മേല്‍ നിഷിധമാക്കിയ നടപടിയില്‍ അല്ലാഹുവിന് അപ്രീതിയുണ്‍ണ്ടണ്‍് എന്ന് ശാസിക്കുകയാണ്. അല്ലാഹു അനുവദനീയമാക്കിയ ഒരു കാര്യം നിഷിദ്ധമായി കല്പിക്കുവാന്‍ യാതൊരാള്‍ക്കും അത് പ്രവാചകന്‍ തന്നെയായിരുന്നാല്‍പോലും അവകാശമില്ല എന്ന ആശയം ഇത് ധ്വനിപ്പിക്കുന്നുണ്ടണ്‍്. നബി (സ) അത് ഒരു ആദര്‍ശമെന്ന നിലക്ക് നിഷിദ്ധമെന്ന് കരുതുകയോ നിയമപരമായി നിഷിദ്ധമാക്കുകയോ ചെയ്തിട്ടില്ലെങ്കിലും, തനിക്കുമാത്രം അതിന്റെ ഉപഭോഗം നിഷിദ്ധമാക്കുകയേ ചെയ്തിട്ടുള്ളൂവെങ്കിലും അത് ക്ഷന്തവ്യമല്ല. എന്തുകൊണ്ടെണ്‍ന്നാല്‍, തിരുമേനിയുടെ നിലപാട് ഒരു സാധാരണ മനുഷ്യന്റെതല്ല. അല്ലാഹുവിന്റെ ദൂതന്റെതാണ്. അദ്ദേഹം തന്റെ മേല്‍ ഏതൊരു കാര്യം നിഷിദ്ധമാക്കിയാലും, സമൂഹവും അത് നിഷിദ്ധമാണെന്ന്; ചുരുങ്ങിയ പക്ഷം അനഭിലഷണീയമാണെന്നെങ്കിലും മനസ്സിലാക്കുക എന്ന അപകട സാധ്യതയുണ്ടണ്‍്. അല്ലെങ്കില്‍ സമൂഹത്തിലെ ചിലര്‍ അല്ലാഹു അനുവദിച്ച കാര്യങ്ങളെ തങ്ങളുടെ മേല്‍ സ്വയം നിഷിദ്ധമാക്കുന്നതുകൊണ്‍ണ്‍ണ്ട്ണ്‍ ഒരു കുഴപ്പവുമില്ല` എന്ന് ധരിക്കാനിടയായേക്കും. അതുകൊണ്‍ണ്ടണ്‍ാണ് തിരുമേനിയുടെ ഈ നിഷിദ്ധമാക്കലിനെ അല്ലാഹു വിമര്‍ശിച്ചതും അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കല്പിച്ചതും.“

“നബി (സ) അത് ഒരു ആദര്‍ശമെന്ന നിലക്ക് നിഷിദ്ധമെന്ന് കരുതുകയോ നിയമപരമായി നിഷിദ്ധമാക്കുകയോ ചെയ്തിട്ടില്ലെങ്കിലും, തനിക്കുമാത്രം അതിന്റെ ഉപഭോഗം നിഷിദ്ധമാക്കുകയേ ചെയ്തിട്ടുള്ളൂവെങ്കിലും അത് ക്ഷന്തവ്യമല്ല. “ എന്ന ഭാഗം 
നബി (സ) സ്വയം ഹറാമാക്കല്‍ നടത്തിയോ ??? എന്ന ചോദ്യത്തിനുള്ള മറുപടിയാണ്.
 -----------------------------


 ഇബ്‍ലീസ്

>>>ദൈവധിക്കാരം കാണിക്കുന്നവരെല്ലാം മുഷ്‌രിക്കാവില്ല. ആവണമെങ്കിൽ ‘എന്റെ ഇഷ്ടത്തിനനുസരിച്ചല്ലാതെ എന്നെ നിയന്ത്രിക്കാൻ ആരുമില്ല’ എന്ന വാദവും കൂടി വേണം. അതിനാൽ ഇബ്‌ലീസ് ഒരിക്കലും ആ കാറ്റഗറിയിൽ വരുന്നില്ല.<<< എന്ന വിശദീകരണത്തോടുള്ള പ്രതികരണം.
 

‘എന്റെ ഇഷ്ടത്തിനനുസരിച്ചല്ലാതെ എന്നെ നിയന്ത്രിക്കാൻ ആരുമില്ല’ എന്ന് ഇബ്ലീസ് കരുതിയതു കൊണ്ടാണല്ലോ, സാക്ഷാൽ പടച്ച തമ്പുരാൻ നേരിട്ട് പറഞ്ഞിട്ടും ധിക്കരിച്ചത്. എന്നെ നിയന്ത്രിക്കാൻ വേറെ ആളുണ്ട് എന്ന് കരുതിയിരുന്നുവെങ്കിൽ ’ സാക്ഷാൽ പടച്ച തമ്പുരാൻ നേരിട്ട് പറഞ്ഞിട്ടും പറ്റില്ലെന്ന് പറയുമായിരുന്നില്ലല്ലോ??
നിയന്ത്രിക്കാൻ വേറെ ആളുണ്ടാകൽ 3 തരത്തിലാണ്.
ഒന്ന് - അലാഹു, അവനെ ഇബ്‌ലീസ് ധിക്കരിച്ചു.
2- ദേഹേച്ച - അത് ഇബ്ലീസിന് ബാധകമാണ്.
3-പിശാച്. ഇബ്‌ലീസ് ,പിശാച് എന്നതൊക്കെ ഒരേ ശക്തിയെ സൂചിപ്പിക്കുന്ന വാക്കുകളാണ്. ഇബ്‌ലീസിന്റെ സ്വന്തം കാര്യത്തിൽ അത് താൻ തന്നെ.

ചുരുക്കത്തിൽ “ഇരട്ടി ദേഹേച്ചയെ”യാണ് ഇബ്‌ലീസ് അനുസരിച്ചത്. മനുഷ്യരുടെ കാര്യത്തിൽ ദൈവധിക്കരം 1- പിശാചും , 2- ദെഹേച്ചയുമായിരിക്കും കാരണമാവുക.
അങ്ങിനെ double ദേഹേച്ചയെ അനുസരിച്ച അഥവാ ആബിദുൽ ഹവ ആയ ഇബ്‌ലീസ് , താങ്കളൂടെ കണക്കിൽ എന്തൊരു മാന്യൻ.

സാക്ഷാൽ പടച്ച തമ്പുരാൻ നേരിട്ട് പറഞ്ഞിട്ടും ധിക്കരിച്ച ഇബ്‌ലീസ് മാന്യൻ. അല്ലാഹു നേരിട്ട് സംസാരിക്കാത്ത പ്രവാചകെനെ നേരിട്ട് കാണാത്ത, അദ്ദേഹത്തിന് വളരെ കാലശേഷം ജീവിക്കുന്ന മനുഷ്യൻ “ആബ്ദുൽ ഹവ”.

അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം? (32) അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല. (15:33)
സ്വദേഹത്തെ തന്നെ പ്രധാനമായി കരുതിയ, ജമാ‌അത്ത് ഭാഷയിൽ ആബിദുൽ ഹവ ആയ ഇബ്‌ലീസിനെ പ്പോലും പെടുത്താനാകാത്ത “ഹവ ഇബാദത്തോ”??Yesterday at 11:14am · Like · 1 person“”

എന്തായാലും നിരീശ്വരവാദിക്ക് വേണ്ട് തർക്കിച്ച് മൂപ്പരെ മുശ്‌രിക്കാക്കാതെ “കാഫിറിൽ” തന്നെ നിർത്തണമെന്ന് എനിക്ക് ശാഠ്യമൊന്നുമില്ല. സമയവുമില്ല. താങ്കൾക്ക് നിരീശ്വരവാദിക്ക് ഒരു “ഈശ്വരനെ” കൊടുത്തേ പറ്റൂ എന്ന് നിർബന്ധമാണെങ്കിൽ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കാഫിറിൽ നിന്ന് അയാളെ “മുശ്‌രിക്ക്” ആക്കിയെടുക്കാം....


 ഇബാദത്ത്” മനുഷ്യനും ജിന്നിനും അല്ലാഹു നിശ്ചയിച്ചതാണ്, മനുഷ്യന് മാത്രമല്ല്. അതുപോലെ ഹവക്ക് ഇബാദത്ത് ചെയ്യരുതെന്ന് രണ്ടു കൂട്ടർക്കും ബാധകവുമാണ്. ഹവയെ ജിന്ന് വർഗ്ഗത്തിൽ പെട്ട ഇബ്ലീസ് , ജമാ‌അത്ത് വിശദീകരണപ്രകാരം, അല്ലാഹുവെ ധിക്കരിച്ച് അനുസരിച്ചാൽ സ്വാഭാവികമായും “മുശ്-രിക്ക്” ആകേണ്ടതാണ്. കാരണം മനുഷ്യന് മാത്രമല്ല ഇബാദത്തിന്റെ കൽ‌പന എന്നതിനാൽ തന്നെ.

ഇതൊരു വിവദമായി കൊണ്ട് നടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
"ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ലെ, എന്റെ ദേഹേച്ചയെയാണ്“ എന്ന് വിശ്വസിക്കാൻ പാടില്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വിശ്വാസികളായ ഒരു മുസ്ലിമും അങ്ങിനെ കരുതുന്നില്ല എന്നുമാണ് എന്റെ അറിവ്.
അതു കൊണ്ട് അങ്ങിനെ വിശ്വസിക്കുന്ന്വർക്ക് വേണ്ടി വാദിക്കേണ്ട ആവശ്യവും എനിക്കില്ല. നിർത്തുന്നു.



  >>>*നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന ഖുര്‍ആനും, ഖുര്‍ആന്‍ വചങ്ങളും മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളതാണ്. ജിന്നില്‍പെട്ട ശൈത്താന്‍ ഖുര്‍ആനിന്റെ പരിധിയില്‍ വരുന്നില്ല.<<<<

3. ഇതില്‍നിന്നു പല കാര്യങ്ങളും ഗ്രഹിക്കാം. ഒന്ന്: ജിന്നുകള്‍ ദൈവത്തിന്റെ അസ്
തിത്വമോ രക്ഷാകര്‍ത്തൃത്വമോ നിഷേധിക്കുന്നവരല്ല. രണ്ട്: മനുഷ്യരിലുള്ളതുപോലെ അവരുടെ കൂട്ടത്തിലും അല്ലാഹുവിനോടൊപ്പം ദിവ്യത്വത്തില്‍ പങ്കാളിത്തമുള്ള വേറെയും ചിലരുണ്ടെന്ന് വിശ്വസിക്കുന്ന ബഹുദൈവവിശ്വാസികളുണ്ട്. അന്ന് ഖുര്‍ആന്‍ കേട്ട ഈ ജിന്നുകള്‍ ഒരു ബഹുദൈവാരാധക ജിന്നുസമൂഹത്തിലെ അംഗങ്ങളായിരുന്നു. മൂന്ന്: ജിന്നുകളില്‍ പ്രവാചകത്വവും വേദാവതരണവും നടന്നുവന്നിട്ടില്ല. അവരില്‍ സത്യവിശ്വാസം കൈക്കൊണ്ട ജിന്നുകള്‍ മനുഷ്യരില്‍ വന്ന പ്രവാചകന്മാരിലും അവര്‍ കൊണ്ടുവന്ന വേദങ്ങളിലും തന്നെയാണ് വിശ്വസിച്ചിരുന്നത്. ഇക്കാര്യം സൂറ അല്‍അഹ്ഖാഫ് 29-31 46:29 സൂക്തങ്ങളില്‍ നിന്നുകൂടി മനസ്സിലാകുന്നുണ്ട്. അന്ന് ഖുര്‍ആന്‍ കേട്ട ജിന്നുകള്‍ ഹ. മൂസാ(അ)യുടെ അനുയായികളായിരുന്നുവെന്നും ഖുര്‍ആന്‍ കേട്ട ശേഷം സ്വജനത്തിലെത്തിയ അവര്‍ മുന്‍വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ട് അപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായ വചനങ്ങളില്‍ വിശ്വസിക്കുവാന്‍ പ്രബോധനം ചെയ്തിരുന്നുവെന്നുമാണല്ലോ അതില്‍ പറയുന്നത്. സൂറ അര്‍റഹ്മാനിലും ഇതിലേക്കുള്ള സൂചനയുണ്ട്. അതില്‍ പ്രവാചകന്റെ സംബോധിതര്‍ മനുഷ്യരും ജിന്നുകളുമാണല്ലോ. തഫ്ഹീം 72: 2 കുറിപ്പ് 3.

--------------------------------------
“ഇബാദത്ത്” മനുഷ്യനും ജിന്നിനും അല്ലാഹു നിശ്ചയിച്ചതാണ്, മനുഷ്യന് മാത്രമല്ല്. അതുപോലെ ഹവക്ക് ഇബാദത്ത് ചെയ്യരുതെന്ന് രണ്ടു കൂട്ടർക്കും ബാധകവുമാണ്.
ഹവയെ ജിന്ന് വർഗ്ഗത്തിൽ പെട്ട ഇബ്ലീസ് , ജമാ‌അത്ത് വിശദീകരണപ്രകാരം, അല്ലാഹുവെ ധിക്കരിച്ച് അനുസരിച്ചാൽ സ്വാഭാവികമായും “മുശ്-രിക്ക്” ആകേണ്ടതാണ്. കാരണം മനുഷ്യന് മാത്രമല്ല ഇബാദത്തിന്റെ കൽ‌പന എന്നതിനാൽ തന്നെ.
അല്ലാഹുവെ ധിക്കരിച്ച്, ഇബ്‌ലീസ് ദേഹേച്ചയെ അനുസരിച്ചാൽ അത് ശിർക്ക് ആകാതിരിക്കുകയും, മനുഷ്യൻ അല്ലാഹുവെ ധിക്കരിച്ച് ദേഹേച്ചയെ അനുസരിച്ചാൽ അത് ഹവക്കുള്ള ഇബാദത്ത് അഥവാ ശിർക്ക് ആയിത്തീരും എന്നത് ന്യായമല്ല.

എന്നിരുന്നാലും, ഇതൊരു വിവദമായി കൊണ്ട് നടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
"ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ലെ, എന്റെ ദേഹേച്ചയെയാണ്“ എന്ന് വിശ്വസിക്കാൻ പാടില്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വിശ്വാസികളായ ഒരു മുസ്ലിമും അങ്ങിനെ കരുതുന്നില്ല എന്നുമാണ് എന്റെ അറിവ്.
അതു കൊണ്ട് അങ്ങിനെ വിശ്വസിക്കുന്ന്വർക്ക് വേണ്ടി വാദിക്കേണ്ട ആവശ്യവും എനിക്കില്ല.
എന്തായാലും നിരീശ്വരവാദിക്കും free thinkers നും വേണ്ട് തർക്കിച്ച് അവരെ മുശ്‌രിക്കാക്കാതെ “കാഫിറിൽ” തന്നെ നിർത്തണമെന്ന് എനിക്ക് ശാഠ്യമൊന്നുമില്ല. സമയവുമില്ല. നിങ്ങൾക്ക് നിരീശ്വരവാദിക്ക് ഒരു “ഈശ്വരനെ” കൊടുത്തേ പറ്റൂ എന്ന് നിർബന്ധമാണെങ്കിൽ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കാഫിറിൽ നിന്ന് അയാളെ “മുശ്‌രിക്ക്” ആക്കിയെടുക്കാം. രണ്ടായാലും അതിർത്തിക്ക് പുറത്ത് തന്നെ!!!!!!!!!!!!


"ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ലെ, എന്റെ ദേഹേച്ചയെയാണ്“ എന്ന് വിശ്വസിക്കാൻ പാടില്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വിശ്വാസികളായ ഒരു മുസ്ലിമും അങ്ങിനെ കരുതുന്നില്ല എന്നുമാണ് എന്റെ അറിവ്.
അതു കൊണ്ട് അങ്ങിനെ വിശ്വസിക്കുന്ന്വർക്ക് വേണ്ടി
വാദിക്കേണ്ട ആവശ്യവും എനിക്കില്ല.
എന്തായാലും നിരീശ്വരവാദിക്കും free thinkers നും വേണ്ട് തർക്കിച്ച് അവരെ മുശ്‌രിക്കാക്കാതെ “കാഫിറിൽ” തന്നെ നിർത്തണമെന്ന് എനിക്ക് ശാഠ്യമൊന്നുമില്ല. സമയവുമില്ല. നിങ്ങൾക്ക് നിരീശ്വരവാദിക്ക് ഒരു “ഈശ്വരനെ” കൊടുത്തേ പറ്റൂ എന്ന് നിർബന്ധമാണെങ്കിൽ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കാഫിറിൽ നിന്ന് അയാളെ “മുശ്‌രിക്ക്” ആക്കിയെടുക്കാം. രണ്ടായാലും അതിർത്തിക്ക് പുറത്ത് തന്നെ!!!!!!!!!!!!














No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.