01 August 2012

'ഇബാദത്ത്' അര്‍ത്ഥങ്ങളിലെ വിയോജിപ്പ് എന്തിന്‌ ???


വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് , ഇസ്ലാമിക കാര്യങ്ങളില്‍ ചിലത് 'മൌലികം' എന്നും , മറ്റു ചിലത് 'ശാഖാപരം' എന്നും സാമാന്യമായി പറയാറുണ്ട്. 

സുബഹ് നമസ്‍കാരത്തിലെ ഖുനൂത്ത്, നമസ്കാരത്തില്‍ കൈകെട്ടേണ്ട സ്ഥാനം, നമസ്കാരശേഷമുള്ള കൂട്ടായ പ്രാര്‍ത്ഥന മുതലായവയെ, ഇബാദത്ത് പോലെ മൌലിക  പ്രാധാന്യമുള്ളവയായി കരുതപ്പെടാറില്ല.

മേല്‍ പറഞ്ഞ 'ശാഖാപരമായ' കാര്യങ്ങളിലൊന്നില്‍ ഒരു ചര്‍ച്ചയോ, സംവാദമോ നടക്കുന്നെങ്കില്‍ , അതിന്‍റെ റിസല്‍ട്ട് ഏതെങ്കിലും ഒരു വിഭാഗം അവതരിപ്പിച്ച വീക്ഷണം ആണ്‌, ഇസ്ലാമിക പ്രമാണങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത് എന്നും, അതിനാല്‍ മറുഭാഗം കൂടുതല്‍ ശരിയായ ആ വിക്ഷണം സ്വീകരിക്കണം എന്നുമാണ്‌.

ഉദാഹരണമായി ; സുബഹ് നമസ്കാരത്തില്‍ ഖുനൂത്ത് വേണമോ എന്ന ചര്‍ച്ചയില്‍ , അത് വേണമെന്നാണ്‌  ഒരാള്‍ അതില്‍ നിന്ന് മനസ്സിലാക്കുന്നതെങ്കില്‍ , അയാള്‍ അടുത്ത സുബ്‍ഹ് മുതല്‍ ഖുനൂത്ത് നടത്തണം എന്നതാണ്‌ ആ ചര്‍ച്ചയുടെ റിസല്‍ട്ട്. ഇനി വേണ്ടെന്നാണ്‌
ഒരാള്‍ അതില്‍ നിന്ന് മനസ്സിലാക്കുന്നതെങ്കില്‍ , അയാള്‍ അത് അവസാനിപ്പിക്കുകയും വേണം.
ഇത് "ശാഖാപരമായ" ഒരു കാര്യത്തിലുള്ള ചര്‍ച്ച പോലും ഒരു വിശ്വാസിയുടെ "നിത്യ ജീവിതത്തില്‍ " വരുത്തുന്ന പ്രതിഫലനത്തിന്‍റെ ഉദാഹരണമാണ്‌.

ഇനി മൌലികമായ 'ഇബാദത്ത്' വിഷയം എടുക്കുക. കഴിഞ്ഞ 60ല്‍ പരം വര്‍ഷങ്ങളായി ഡസന്‍ കണക്കിന്‌ പുസ്തകങ്ങളിലൂടെയും , എണ്ണിയാലൊടുങ്ങാത്തത്ര ലേഖനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യമാണ്‌ "ഇബാദത്ത് എന്നാല്‍ ആരാധന, അനുസരണം, അടിമത്വം " എന്നതത്രെ.

ഇപ്രകാരം വാദിക്കുന്നവര്‍ പറയാറ്, അവര്‍ മുമ്പ് "ആരാധന" അര്‍ത്ഥക്കാരുടെ കൂടെ ആയിരുന്നു. പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കി, അതിനേക്കാള്‍ സമഗ്രമായ "ആരാധന, അനുസരണം, അടിമത്വം " അര്‍ത്ഥ വീക്ഷണക്കാരുടെ സഹകാരി ആയി എന്നാണ്‌..,.

ഇബാദത്തിന്റെ "സമഗ്ര" അർത്ഥം സ്വീകരിക്കുക വഴി, മുമ്പ് 'ആരാധന' അർത്ഥക്കാരുടെ കൂടെയായിരുന്നപ്പോൾ ദൈവേതരർക്ക് തങ്ങൾ അർപ്പിച്ചിരുന്ന ഏതൊക്കെ 'അനുസരണ, അടിമത്വ' ഇബാദത്തുകളാണ്  അത്തരക്കാർ സ്വന്തം ജീവിതത്തിൽ നിന്ന് ഒഴിവാക്കിയത് ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ 'ആരാധന അർത്ഥക്കാർ' , ദൈവേതരർക്ക് അർപ്പിച്ചു കൊണ്ടിരിക്കുന്ന എന്തെങ്കിലും 'അനുസരണ, അടിമത്വ ഇബാദത്തുകൾ' ഉള്ളതായി അറിയുമോ ? ഉണ്ടെങ്കിൽ ആ പ്രവൃത്തികൾ ചൂണ്ടിക്കാണിക്കുകയും, അതിൽ വരുത്തേണ്ട മാറ്റം വ്യക്തമാക്കുകയും, പഠിപ്പിച്ചു തരികയുമാണ് വേണ്ടത്.

പുതിയ അര്‍ത്ഥത്തിലേക്കുള്ള മാറ്റം പ്രായോഗികമായി എന്ത് പരിവര്‍ത്തനമാണ്‌ അവരില്‍ ഉണ്ടാക്കിയത് എന്നതാണ് പ്രസക്തം. (എല്ലാ കാര്യത്തെയും പറ്റിയല്ല - ഇബാദത്ത് അര്‍ത്ഥത്തിലുള്ള മാറ്റത്തിലൂടെ സംഭവിച്ച മാറ്റം മാത്രമാണ്‌ ഇപ്പോള്‍ ചര്‍ച്ച)

അതായത് , ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും പൂര്‍വ്വിക പണ്ഡിതവചനങ്ങളില്‍ നിന്നും, ആധുനിക സലഫീ പണ്ഡിതവചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് "ഇബാദത്തിന്‍റെ അര്‍ത്ഥം ആരാധന, അനുസരണം, അടിമത്വം ' എന്നിവയാണ്‌ ; വിമര്‍ശകര്‍ പറയും പോലെയാണ്‌ എന്ന് കരുതുക. എങ്കില്‍ ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത് എപ്രകാരമാണ്‌ ഒരു മുസ്ലിം തന്‍റെ ജീവിതത്തില്‍ പുലര്‍ത്തേണ്ടത് ???

നാം ജീവിക്കുന്നത് ഇന്ത്യയിലാണ്‌. അതിനാല്‍ അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത് ഇന്ത്യാ ഗവണ്മെന്‍റിനു സംഭവിക്കുന്നത് എങ്ങിനെയെന്ന് ??
ഗവണ്മെന്‍റിനെ / രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ എങ്ങിനെ അനുസരിച്ചാല്‍ / അടിമത്വപ്പെട്ടാല്‍ അത് സര്‍ക്കാറിനുള്ള / രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള ഇബാദത്താകും ?


അത് മനസ്സിലാക്കിയാല്‍ , ആ പ്രവൃത്തിയില്‍ നിന്ന് വിട്ട് നിന്നാല്‍ അനുസരണ- അടിമത്വ ശിര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ഉപകരിക്കും.

ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്താണ്‌ ശരിയെന്ന് ഒരു മുസ്ലിം അംഗീകരിക്കുന്നതോടെ , അയാളുടെ ജീവിത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ ആ അര്‍ത്ഥകല്‍പന 'പ്രായോഗികമായി' വരുത്തുന്നത്.

രേ സാധനം മാര്‍ക്കറ്റില്‍ പല ബ്രാന്‍റുകളില്‍ ഉണ്ടെങ്കില്‍ ; നമ്മള്‍ ഓരോ ബ്രാന്‍റിന്‍റെയും ഗുണവും പരിമിതിയും അന്വേഷിക്കും.
 
അത് പോലെ തന്നെ , വ്യത്യസ്ഥ അര്‍ത്ഥകല്‍പനകള്‍ നിലനില്‍ക്കുന്ന "ഇബാദത്ത് " എന്ന വിഷയത്തില്‍ , വിമര്‍ശകര്‍ പറയുന്നതാണ്‌ ശരിയെങ്കില്‍ , അത് അംഗീകരിക്കുന്നതോടെ ഒരാളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ്‌ ഉണ്ടാകേണ്ടത്. അത് അറിയല്‍ അനിവാര്യമാണ്‌.

---------------------------






-------------------
Related posts:

ഇബാദത്തും തീരാത്ത തര്‍ക്കങ്ങളും.

 

 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.